video
play-sharp-fill

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ ബാറിലെത്തി; ഇടിക്കട്ടകൊണ്ട് ഇടിച്ച് ബൗണ്‍സര്‍മാര്‍; ഹൈക്കോടതി അഭിഭാഷകന്‍ ആശുപത്രിയില്‍ ; കേസെടുത്ത് പൊലീസ്

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ ബാറിലെത്തി; ഇടിക്കട്ടകൊണ്ട് ഇടിച്ച് ബൗണ്‍സര്‍മാര്‍; ഹൈക്കോടതി അഭിഭാഷകന്‍ ആശുപത്രിയില്‍ ; കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബാറില്‍ ഹൈക്കോടതി അഭിഭാഷകന് നേരെ മര്‍ദനം. കൊച്ചിയിലെ റെസ്റ്റാ ബാറില്‍ വച്ചാണ് അഭിഭാഷകന് ബൗണ്‍സര്‍മാരുടെ മര്‍ദനമേറ്റത്. ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

സംഭവത്തില്‍ ബാറിലെ ബൗണ്‍സര്‍മാരെയും മാനേജരെയും പ്രതിയാക്കി പൊലീസ് കേസ് എടുത്തു. അഭിഭാഷകന്റെ സുഹൃത്തുക്കളും ബാര്‍ അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇടപെട്ടപ്പോള്‍ ബൗണ്‍സര്‍മാര്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിക്കട്ട ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് അഭിഭാഷകന്റെ പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ അഭിഭാഷകന്‍ ആശുപത്രിയില്‍ ചികിത്സ തേടി.