video
play-sharp-fill
കൊച്ചി വിട്ട് കളമശ്ശേരിയിലേക്ക്! ഹൈക്കോടതി കൊച്ചിയിൽ നിന്ന് മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിൽ ; കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി ; അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേത്

കൊച്ചി വിട്ട് കളമശ്ശേരിയിലേക്ക്! ഹൈക്കോടതി കൊച്ചിയിൽ നിന്ന് മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിൽ ; കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി ; അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേത്

സ്വന്തം ലേഖകൻ

കൊച്ചി : കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയം വിട്ടു കേരള ഹൈക്കോടതിയുടെ പ്രവർത്തനം കളമശേരിയിലേക്ക് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. കൂടുതൽ പ്രവർത്തന സൗകര്യം കണക്കിലെടുത്താണിത്.

ഹൈക്കോടതിയുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലം ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി വി.ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ് , ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാർ എന്നിവർ നേരിട്ട് എത്തി പരിശോധിച്ചു. മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേതാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലെ ഹൈക്കോടതി സമുച്ചയത്തിലെ സ്ഥലപരിമിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പടെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മാറ്റം സംബന്ധിച്ച് ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം ഉണ്ടായാല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഹൈക്കോടതിക്ക് പുറമെ, മീഡിയേഷന്‍ സെന്റര്‍ ഉള്‍പ്പടെ രാജ്യാന്തര തലത്തില്‍ ഉള്ള സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.