
കൊച്ചി: സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തതിന്റെ പേരിൽ ക്നാനായ സഭാംഗങ്ങളെ പുറത്താക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാലും സഭയിലെ അംഗത്വം നഷ്ടമാകില്ലെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ക്നാനായ സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് സ്വസമുദായ വിവാഹരീതി പിന്തുടരുന്നതെന്ന സഭയുടെ വാദം കോടതി തള്ളി. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ജനനം വഴിയാണ് സഭയിലെ അംഗത്വം ലഭിക്കുന്നതെന്നും, അത് റദ്ദാക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും വിധിയിൽ വ്യക്തമാക്കി.
സ്വസമുദായ വിവാഹം മതപരമായ നിർബന്ധിത ആചാരമല്ലെന്നും ഇത് ഒരു കീഴ്വഴക്കം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റ് സഭകളിൽ നിന്നുള്ളവരെ വിവാഹം ചെയ്യുന്നവർക്കും സമാന അവകാശങ്ങൾ നൽകണമെന്നും, വിവാഹ കൂദാശ നടത്താൻ ഇടവക വികാരിമാർ തയ്യാറാകണമെന്നും നിർദേശിച്ചു. ക്നാനായ സഭ കോട്ടയം അതിരൂപത നൽകിയ അപ്പീൽ തള്ളിയതോടെ, അഡീഷണൽ സെഷൻസ് കോടതിയുടെ വിധി നിലനിൽക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


