ഹൈക്കോടതി ജഡ്ജിയെ ശബരിമലയിൽ അപമാനിച്ചു; കേസെടുക്കാത്തത് കോടതിയുടെ ബലഹീനതയായി കാണേണ്ട; ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമലയിൽ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. ശബരിമല വിഷയത്തിൽ പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ശബരിമല ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജഡ്ജിയെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുക്കാൻ ഒരുങ്ങിയതാണ്. എന്നാൽ, ജഡ്ജി വിസമ്മതിച്ചതിനാലാണ് കേസെടുക്കാതിരുന്നതെന്നും ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും കോടതി പറഞ്ഞു. നിലയ്ക്കലിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതി ജഡ്ജിയെ അപമാനിച്ചതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
Third Eye News Live
0