
കൊച്ചി: ഇടുക്കി ജില്ല കളക്ടറെ മാറ്റാൻ ഹൈക്കോടതി സർക്കാറിന് അനുമതി നൽകി.
സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി കളക്ടർ ഷീബ ജോർജിനെ മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഉപ ഹർജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കൈയേറ്റം ഒഴിപ്പിക്കുന്നതടക്കം ചുമതലയുള്ളതിനാൽ കളക്ടറെ മാറ്റാൻ അനുമതി നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ ആദ്യ നിലപാട്. പട്ടയത്തിനായി ജില്ലയിൽ പലരും കാത്തിരിക്കുകയാണെങ്കിലും നടപടികളിൽ വേണ്ട പുരോഗതിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനൊപ്പം അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും പട്ടയത്തിന്റെ കൃത്യത സംബന്ധിച്ച് അന്വേഷിക്കുകയും വേണം. ഡിജിറ്റൽ സർവേ നടന്നു വരികയാണ്. മറ്റു ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ ജില്ല കളക്ടർ എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ മതിയായ സമയം ലഭിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് കളക്ടർക്ക് തുല്യമോ അതിലുമുയർന്ന പദവിയിലോ ഉള്ള ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫിസറായി നിയമിക്കാൻ നിർദേശിച്ചതെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.