play-sharp-fill
‘സർക്കാർ ഒന്നും ചെയ്യുന്നില്ല, ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ല’; റോഡുകളുടെ ശോചനീയാവസ്ഥയിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘സർക്കാർ ഒന്നും ചെയ്യുന്നില്ല, ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ല’; റോഡുകളുടെ ശോചനീയാവസ്ഥയിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി.എറണാകുളം കങ്ങരപ്പടിയില്‍ വാട്ടര്‍ അതോറിറ്റിയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ വിമര്‍ശനം.

ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പലതലകളും ഉരുളുമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച്‌ റിപ്പോ‍ര്‍ട് നല്‍കാതിരുന്ന ജില്ലാ കലക്ടറേയും കോടതി വിമ‍ര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിയില്‍ വീണ് യുവാവ് മരിച്ചിട്ടും
പത്തുദിവസത്തോളം കുഴി മൂടാതിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചുവരുത്തുകയാണ് ചെയ്തിരിക്കുന്നത്.

എറണാകുളം ജില്ലാ കലക്ടര്‍ തക്ക സമയത്ത് നടപടിയെടുക്കാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ക്ക് ഇത്ര അനാസ്ഥ. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയും മരിച്ചവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ട്.

ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുവുമാണ്.സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കോടതിയാണോ സര്‍ക്കാരാണോ കൂടുതല്‍ വ്യാകുലപെടേണ്ടത്. എംജി റോഡില്‍ കുഴി തുറന്നു ഇരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്, ജില്ലാ കലക്ടര്‍ എന്ത് ചെയ്തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാന്‍ പറ്റുമോയെന്നും കോടതി ചോദിച്ചു.

മറ്റേതെങ്കിലും വികസിത രാജ്യത്തായിരുന്നെങ്കില്‍ നഷ്ടപരിഹാരം നല്‍കി മുടിഞ്ഞേനെയെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എന്തൊരു അഹങ്കാരവും ധാര്‍ഷ്യവുമാണ്. റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച്‌ റിപ്പോ‍ര്‍ട്ട് ആവശ്യപ്പെട്ടിട്ട് അത് നല്‍കാന്‍ പോലും എറണാകുളം ജില്ലാ കലക്ടര്‍ തയാറായിട്ടില്ല. ജനങ്ങളുടെ പണം വാങ്ങിയിട്ട് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥ‍ര്‍ എന്താണ് ചെയ്യുന്നത്. ഏതൊരു വികസിത സമൂഹത്തിലും ജനങ്ങളുടെ ജീവന് വിലയുണ്ട്. ഇവിടെയങ്ങനെയൊന്നില്ല. പത്രവാര്‍ത്തകള്‍ മാത്രമായി ഇത്തരം റോഡപകടമരണങ്ങള്‍ ചുരുങ്ങിപ്പോകുന്നു.

കൊച്ചി എംജി റോഡില്‍ പലയിടത്തും അപകടക്കെണികളുണ്ട്. ഇവയൊക്കെ റിബണ്‍ കെട്ടി മറക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകള്‍ ഇറക്കിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കേസ് വീണ്ടും പരിഗണിക്കാനായി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.