video
play-sharp-fill
ജഡ്‍ജിമാരുടെ പേരില്‍ കോഴവാങ്ങിയെന്ന കേസ്: പരാതിക്കാരുമില്ല തെളിവുകളുമില്ല’; എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹര്‍ജിയുമായി അഡ്വ സൈബി ജോസ് ഹൈക്കോടതിയില്‍

ജഡ്‍ജിമാരുടെ പേരില്‍ കോഴവാങ്ങിയെന്ന കേസ്: പരാതിക്കാരുമില്ല തെളിവുകളുമില്ല’; എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹര്‍ജിയുമായി അഡ്വ സൈബി ജോസ് ഹൈക്കോടതിയില്‍

സ്വന്തം ലേഖകൻ

കൊച്ചി: ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ പണം വാങ്ങിയ സംഭവത്തില്‍ എഫ് ഐ ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഡ്വ.സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടര്‍നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം.

സംസ്ഥാന പൊലീസ് മേധാവിയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചേയ്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി തിങ്കളാഴ്ച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജഡ്ജിമാര്‍ക്ക് നല്‍കാനായി അഭിഭാഷകന്‍ കക്ഷികളില്‍ നിന്ന് വന്‍ തുക വാങ്ങിയെന്ന കേസില്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

എന്നാല്‍ പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ലെന്നും അഴിമതി നിരോധന നിയമം വകുപ്പ് 7(എ), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Tags :