പ്രളയപുനരധിവാസം; നഷ്ടപരിഹാര കണക്കുകൾ വ്യക്തമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കൊച്ചി : പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്കുകൾ വിശദീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. പുനരധിവാസത്തിനുള്ള അപേക്ഷകളിൽ എന്ത് തുടർനടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. തുടർനടപടിയെക്കുറിച്ച് അറിയാനുള്ള സാഹചര്യം ഇല്ലെന്നും ഹൈക്കോടതി പറഞ്ഞു.അതേ സമയംനഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് സർക്കാരിനു വേണ്ടി ഹാജരായ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വിശദീകരണം നൽകിയത്.വിവരങ്ങൾ വില്ലേജുകളിലും പഞ്ചായത്തുകളിലും നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.