കോടതിയുടെ അന്തസിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുത്; പൊതുതാല്‍പര്യ ഹര്‍ജിക്കാരന് മുന്നറിയിപ്പുമായി ഹൈക്കോടതി; പിഴ ചുമത്തിയത് പുനപരിശോധിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച്

Spread the love

എറണാകുളം: പൊതു താല്‍പര്യ ഹർജിക്കാരനായ മാധ്യമപ്രവർത്തകൻ എംആർ. അജയന്  മുന്നറിയിപ്പുമായി ഹൈക്കോടതി. കോടതിയുടെ അന്തസിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഹർജിക്കാരന് അവധിക്കാല ബഞ്ച് 40,000 രൂപ പിഴ ഇട്ടിരുന്നു. നടപടി പുനപരിശോധിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരൻ പിഴ അടക്കണമെന്നും കോടതി നിര്‍ദേശിച്ചു.

video
play-sharp-fill

ചില കേസുകള്‍ അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതിനായിരുന്നു പിഴ ചുമത്തിയത്. ആവർത്തിച്ചാല്‍ ഇതില്‍ നില്‍ക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സിഎംആർഎല്‍ കേസില്‍ സിബിഐ അന്വേഷണം, സ്വർണ്ണപ്പാളി കേസ് അടക്കമുള്ള നാല് ഹർജികള്‍ ആണ് അവധിക്കാല ബെഞ്ചില്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ ആവശ്യപ്പെട്ടത്. റിവ്യൂ പെറ്റീഷൻ കോടതി തള്ളി.പിഴ ഒഴിവാക്കണം എന്നായിരുന്നു റിവ്യൂ പെറ്റീഷനിലെ ആവശ്യം.