സംശയരോഗവും അവിശ്വാസവും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് വിവാഹമോചനം നൽകാൻ മതിയായ കാരണം: കേരള ഹൈക്കോടതി

Spread the love

സംശയരോഗവും അവിശ്വാസവും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് വിവാഹമോചനം നൽകാൻ മതിയായ കാരണമെന്ന് കേരള ഹൈക്കോടതി.

video
play-sharp-fill

സ്‌നേഹവും വിശ്വാസവും പരസ്പര ധാരണയും കൂടിക്കലര്‍ന്നതാണ് വിവാഹത്തിന്റെ അടിത്തറ. ഇതിനെ തകർക്കുന്നതാണ് നിരന്തരമായി ഉണ്ടാകുന്ന അവിശ്വാസവും സംശയവും. ഇത് ദാമ്പത്യ ജീവിതത്തെ നരകതുല്യമാക്കുന്നു. സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി വിധിച്ചു.