
കൊച്ചി: നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, പൊലീസ് തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ തന്നെ പ്രതിയുടെ കസ്റ്റഡി സമയം ആരംഭിക്കുമെന്ന് ഹൈക്കോടതി.
പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കിയില്ലെങ്കില്‍ പ്രതിയുടെ മൗലികാവകാശം ലംഘിക്കപ്പെടുമെന്ന അമികസ് ക്യൂറിയുടെ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്നും അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നുമുള്ള നിര്‍ദ്ദേശത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പ്രതിചേര്‍ത്തയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.