
സ്വന്തം ലേഖിക
കോട്ടയം: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ബിപി) എന്നറിയപ്പെടുന്ന ഹൈപ്പര്ടെന്ഷന് ഇന്ന് ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗമാണ്.
ഇത് അപൂര്‍വ്വമായി രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ സാധാരണ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിന് പ്രത്യേകിച്ച് സോഡിയം കുറവായ സമീകൃതാഹാരം പതിവായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം, സോഡിയം അടങ്ങിയ ഭക്ഷണക്രമം ബിപി ഉയര്‍ത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന സോഡിയം കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള അഞ്ച് സോഡിയം കുറഞ്ഞ ഭക്ഷണങ്ങള്‍…
പാലക്ക് ചീര…
പച്ച ഇലക്കറിയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ സുപ്രധാന ധാതുക്കളുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും ഉള്ളതിനാല്‍ അവ മികച്ചതാണ്. ഇലക്കറി സാലഡ് രൂപത്തിലോ സ്മൂത്തിയായോ കഴിക്കാവുന്നതാണ്.
വാഴപ്പഴം…
വാഴപ്പഴത്തില്‍ സോഡിയം കുറവാണെന്ന് മാത്രമല്ല, ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ അളവ് കാരണം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. വാഴപ്പഴം ഷേക്കായോ അല്ലാതെയോ കഴിക്കാം.
ബീറ്റ്റൂട്ട്…
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി. ബീറ്റ്റൂട്ട് ഫൈറ്റോകെമിക്കലുകളാല്‍ സമ്പുഷ്ടമാണ്. ഇത് ഗ്ലൂക്കോസിലും ഇന്‍സുലിനിലും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ഓട്സ്…
ധാന്യങ്ങളും നാരുകളും അടങ്ങിയ ഭക്ഷണക്രമം പോലെ തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ഓട്സ് ഗുണം ചെയ്യും. ഓട്സിന് കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) സ്കോര്‍ ഉണ്ട്. കൂടാതെ ഓട്സിലെ ലയിക്കുന്ന ഫൈബറും ഗുണം ചെയ്യുന്ന സംയുക്തങ്ങളും പ്രമേഹത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം.