
ഹയർസെക്കണ്ടറി വിദ്യാർഥികളെ തല്ലിയാൽ ഇനി അധ്യാപകർ വിവരമറിയും : ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഹയർസെക്കണ്ടറിക്കും ബാധകം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികളെ ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതൽ ഹയർസെക്കണ്ടറിക്കും ബാധകം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷൻ നൽകിയ കത്തിനെ തുടർന്നാണ് നിയമം ഹയർസെക്കണ്ടറി വരെ ബാധകമാക്കിയിരിക്കുന്നത്.
2009 ലെ സൗജന്യവും നിർബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയിൽ നിന്നൊഴിവാക്കണം എന്നാണ് ചട്ടം. ഇതേ നിയമമാണ് ഹയർസെക്കണ്ടറിക്കും ബാധകമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും വ്യവസ്ഥ ലംഘിക്കുന്നവരെ സർവ്വീസ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ മുന്നറിയിപ്പ് .
Third Eye News Live
0