play-sharp-fill
വനിതാ ഹോസ്റ്റൽ ശുചിമുറികളിൽ ഒളിക്യാമറകൾ കണ്ടെത്തി: 300 ഓളം ചിത്രങ്ങളും വീഡിയോകളും പകർത്തിയ സീനിയർ വിദ്യാർഥി അറസ്റ്റിൽ, പണത്തിന് വേണ്ടി ചെയ്‌തെന്ന് മൊഴി

വനിതാ ഹോസ്റ്റൽ ശുചിമുറികളിൽ ഒളിക്യാമറകൾ കണ്ടെത്തി: 300 ഓളം ചിത്രങ്ങളും വീഡിയോകളും പകർത്തിയ സീനിയർ വിദ്യാർഥി അറസ്റ്റിൽ, പണത്തിന് വേണ്ടി ചെയ്‌തെന്ന് മൊഴി

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളേജിൽ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം. വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

 

കഴിഞ്ഞ ദിവസമാണ് വിദ്യാർഥിനികൾ വാഷ്‌റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് പ്രതിഷേധം  സംഘടിപ്പിച്ചു. രാത്രിയും വിദ്യാർഥികൾ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്നു.


 

വനിതാ ഹോസ്റ്റൽ വാഷ്‌റൂമിൽ നിന്ന് 300-ലധികം ഫോട്ടോകളും വീഡിയോകളും ഇയാൾ ചിത്രീകരിച്ചതായും ചില വിദ്യാർഥികൾ വിജയിൽ നിന്ന് ഈ വീഡിയോകൾ പണം നൽകി വാങ്ങിയതായും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തിൽ ബിടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.