കുളിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു; കൊച്ചിയിൽ ഐടി ഉദ്യോഗസ്ഥന്‍ പിടിയില്‍; ഭാര്യയോടൊപ്പം സൗഹൃദസന്ദര്‍ശനത്തിനെത്തിയ വീട്ടിലാണ് കിടപ്പ് മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിൽ പ്രതി ളിക്യാമറ സ്ഥാപിച്ചത്
കൊച്ചി : ഭാര്യയോടൊപ്പം സൗഹൃദസന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഐടി ഉദ്യോഗസ്ഥന്‍ പിടിയില്‍. കോന്തുരുത്തി സ്വദേശി സനലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പെന്‍ക്യാമറയാണ് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താനായി ഇയാള്‍ ഉപയോഗിച്ചത്. കിടപ്പ് മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലാണ് ഭാര്യയും വീട്ടുകാരും അറിയാതെ പെന്‍ക്യാമറ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ കുളിമുറിയില്‍ സംശയകരമായ രീതിയില്‍ കണ്ട പേന യുവതി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
പേന തന്റേതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍ മറന്ന് വെച്ചതാണെന്നും പറഞ്ഞ് പ്രതി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. പേന തിരികെ വാങ്ങാനും ശ്രമിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0