ആറായിരത്തിലധികം സ്ത്രീകള്‍ താമസിക്കുന്ന വനിതാ ഹോസ്റ്റലിന്‍റെ കുളിമുറിയില്‍ ഒളിക്യാമറ വച്ചു; യുവതിയും ആണ്‍സുഹൃത്തും പിടിയിൽ

Spread the love

ചെന്നൈ : കാമുകന്‍റെ നിർബന്ധപ്രകാരം വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച യുവതി പിടിയില്‍. തമിഴ്നാട് കൃഷ്ണഗിരിയില്‍ ടാറ്റാ ഇലക്‌ട്രോണിക്സിന്‍റെ വനിതാ ഹോസ്റ്റലില്‍ ആണ് സംഭവം. ഒഡിഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി.

video
play-sharp-fill

ഹോസ്റ്റലിലെ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്‌ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയില്‍ താമസിക്കുന്നത് 4 പേർ.

ഞായറാഴ്ച ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണം എത്തിയത് ഒപ്പം താമസിക്കുന്ന 21കാരിയില്‍. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയ്ക്ക് ഒളിക്യാമറ നല്‍കിയത് കാമുകനും 25കാരനുമായ സന്തോഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളുരുവില്‍ മണ്ണുമാന്തി യന്ത്രത്തിന്ർറെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് , സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന്ഭീ ഷണിപ്പെടുത്തിയതോടെ യുവതി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.