play-sharp-fill
പത്തുവർഷം മുൻപ് 209 ജീവപര്യന്ത തടവുകാരെ വിട്ടയച്ച നടപടി റദ്ദാക്കി; തടവു ശിക്ഷ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

പത്തുവർഷം മുൻപ് 209 ജീവപര്യന്ത തടവുകാരെ വിട്ടയച്ച നടപടി റദ്ദാക്കി; തടവു ശിക്ഷ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി


സ്വന്തം ലേഖകൻ

കൊച്ചി: ഇടതു സർക്കാർ അധികാരമൊഴിയുന്നതിന് മുൻപ് 209 ജീവപര്യന്തം തടവുകാരെ ശിക്ഷയിളവു നൽകി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങൾ പരിശോധിക്കണമെന്നും മോചനത്തിനുള്ള യോഗ്യത ഇല്ലാത്തവരുണ്ടെങ്കിൽ ശേഷിച്ച കാലയളവിൽ തടവു ശിക്ഷ പൂർത്തിയാക്കണമെന്നുമാണ് ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ വിധി.

2011ലെ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിച്ച സർക്കാർ നടപടിയാണ് കോടതി റദ്ദാക്കിയത്. കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ വധക്കേസുൾപ്പെടെയുള്ള കൊലപാതക കേസുകളിൽ ശിക്ഷ അനുഭവിച്ചു വന്നവരെ ഉൾപ്പെടെയാണ് അന്ന് മോചിപ്പിച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group