video
play-sharp-fill

കെഎസ്ആർടിസിയുടെ അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്‌റ്റേ

കെഎസ്ആർടിസിയുടെ അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്‌റ്റേ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കെഎസ്ആർടിസി യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ. ഒക്ടോബർ രണ്ട് അർധരാത്രി മുതൽ നടത്താനിരുന്ന പണിമുടക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവ്വീസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയൻ സമരത്തിന് നോട്ടീസ് നൽകിയത്. എന്നാൽ എംഡിയുടെ പരിഷ്‌കാരങ്ങളിലുള്ള ഭരണപ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ അതൃപ്തിയാണ് പണിമുടക്കിന്റെ പ്രധാന കാരണമെന്നാണ് സൂചന.