video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeUncategorizedശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ മൂന്നംഗ സമിതി ഇന്ന് സന്നിധാനത്ത്

ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ മൂന്നംഗ സമിതി ഇന്ന് സന്നിധാനത്ത്

Spread the love

സ്വന്തം ലേഖകൻ

ശബരിമല: ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതി ഇന്നു ശബരിമലയിൽ. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം വൈകിട്ട് സന്നിധാനത്തെത്തും. തീർഥാടകർക്കായുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനൊപ്പം അവരോടു വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യും. നാളെ രാവിലെ സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കും. സമിതി ഞായറാഴ്ച ആലുവയിലെ ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ ആദ്യയോഗം ചേർന്നിരുന്നു. ശബരിമലയിൽ തീർഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാകും മുൻഗണനയെന്നു യോഗത്തിനു ശേഷം ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം, 24 മണിക്കൂറും ഭക്ഷണം എന്നിവ ഉറപ്പാക്കും. ക്രമസമാധാനപാലനം, നിരോധനാജ്ഞ ഉത്തരവ് എന്നിവ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കമ്മിഷന്റെ വിഷയമല്ല.

ശബരിമലയിൽ ബാരിക്കേഡുകൾ കൂടുതലായുള്ളത് ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. തീർത്ഥാടകർ കൂടുതലായി എത്തണമെങ്കിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടതുണ്ട്. കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. സമിതിയംഗങ്ങളെക്കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണർ എൻ. വാസു, സ്പെഷൽ കമ്മിഷണർ മനോജ്, ചീഫ് എൻജിനീയർ ശങ്കരൻ പോറ്റി, എക്സിക്യൂട്ടീവ് എൻജിനീയർ അജിത്കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി, പട്ടികജാതി മോർച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കർ, നളിൻകുമാർ കട്ടീൽ എന്നീ എം.പിമാരെയാണു ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ കേരളത്തിലേക്കയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments