കെമിക്കല്‍ ഷാംപൂ മറന്നേക്കൂ; വീട്ടില്‍ തന്നെ ഉണ്ടാക്കാം ചെമ്പരത്തി ഷാംപൂ; അതും എളുപ്പത്തില്‍!

Spread the love

കോട്ടയം: കെമിക്കല്‍ ഷാംപൂ ഉപയോഗിച്ച്‌ നിങ്ങള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയാണോ? എങ്കില്‍ കടയില്‍ നിന്ന് ഷാംപൂ വാങ്ങാതെ വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ…ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമില്ല.

എന്നാല്‍ ആഗ്രഹം മാത്രം ഉണ്ടായാല്‍ പോരാ, അതിനായി പ്രകൃതിദത്ത ഉല്‍പ്പങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുകയും വേണം. കടയില്‍ നിന്ന് വാങ്ങുന്ന സുരക്ഷിതമെന്ന് വാഗ്ദാനം നല്‍കുന്ന കെമിക്കല്‍ ഷാംപൂ നിങ്ങളുടെ മുടി കൂടുതല്‍ പരുക്കനും കനംകുറഞ്ഞതുമാക്കുന്നുണ്ട്. അതെല്ലാം ഉപേക്ഷിച്ചോളൂ, സാധാരണ ചെരുവകള്‍ ഉപയോഗിച്ചു വരെ വളരെ സിംപിളായി വീട്ടില്‍ നാച്ചുറല്‍ ഷാംപൂ ഉണ്ടാക്കാം.

ഉലുവ, ചെമ്പരത്തി, സോപ്പ് നട്സ്, വിറ്റാമിന്‍ ഇ കാപ്സൂള്‍ ഇത്രയും ഉണ്ടെങ്കില്‍ രണ്ട് ആഴ്ചത്തേക്കുള്ള ഷാംപൂ തെയ്യാറാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്പരത്തി ഷാംപൂ ഉണ്ടാക്കുന്ന വിധം

തലേന്ന് ഉലുവ കുതിര്‍ത്തു വയ്ക്കുക.

പിറ്റേ ദിവസം അതിലേക്ക് ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും സോപ്പ് നട്‌സും ചേര്‍ക്കുക.

ശേഷം തിളപ്പിക്കുക. തിളപ്പിച്ച ശേഷം ഈ മിശ്രിതം അരിച്ചെടുക്കാം.

അതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ക്കാം. ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ചൊഴിച്ച്‌ ഇളക്കി യോജിപ്പിക്കുക.

ഇത് രണ്ട് ആഴ്ച വരെ ഫ്രിഡ്ജില്‍ വെച്ച്‌ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിഴകളെ ബലമുള്ളതും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കും.