‘പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന മന്ത്രി, കെഎസ്‌ആര്‍ടിസിയുടെ ഐശ്വര്യം’; ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച്‌ ഹൈബി ഈഡൻ

Spread the love

കൊച്ചി: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച്‌ ഹൈബി ഈഡൻ എം പി.

video
play-sharp-fill

ഗണേഷ് കുമാർ പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന ആളാണെന്നും എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ നവീകരണം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

തകർന്നുപോയ ഒരു കപ്പലിനെ ശമ്പളം കൊടുക്കാവുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. കെ എസ് ആർ ടി സിയെ ആ നിലയിലേക്ക് മാറ്റിയതില്‍ ഗണേഷ് കുമാറിനെ അഭിനന്ദിക്കുന്നുവെന്നും ഹൈബി വിവരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് ആർ ടി സിയുടെ ഐശ്വര്യമാണ് മന്ത്രിയെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. സോളാർ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് ശക്തമായ വിമർശനങ്ങള്‍ ഉന്നയിക്കുന്നതിനിടയിലെ ഹൈബിയുടെ പ്രശംസ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചയായിട്ടുണ്ട്.