മുംബൈ വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ; ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ; പ്രതികളിൽ നിന്ന് കൊക്കൈനും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്

മുംബൈ വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ; ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ; പ്രതികളിൽ നിന്ന് കൊക്കൈനും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്

സ്വന്തം ലേഖകൻ

മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ. മുംബൈയിലെ ഹോട്ടലിൽ ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യയില്‍ നിന്നുമെത്തിയ യുവാവിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 9.97 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയന്‍ സ്വദേശിക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് മനസിലായത്. തുടര്‍ന്ന് മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയെയും ഡിആര്‍ഐ പിടികൂടുകയായിരുന്നു.

നൈജീരയന്‍ പൌരന്‍ താമസിച്ചിരുന്ന വീട്ടിലും ഡിഐര്‍ഐ പരിശോധന നടത്തി. ഇവിടെ നിന്നും കൊക്കൈനും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെ കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.