video
play-sharp-fill
നാട്ടുകാർ കൊവിഡ് വന്നു മരിച്ചാലും ശരി പാർലമെന്റ് മന്ദിരമില്ലാതെ പറ്റില്ല: പുതിയ പാർലമെന്റ് മന്ദിരവും ആരോഗ്യ മേഖലയിലെ ചിലവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ

നാട്ടുകാർ കൊവിഡ് വന്നു മരിച്ചാലും ശരി പാർലമെന്റ് മന്ദിരമില്ലാതെ പറ്റില്ല: പുതിയ പാർലമെന്റ് മന്ദിരവും ആരോഗ്യ മേഖലയിലെ ചിലവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് പതിനായിരക്കണക്കിന് ആളുകൾ ദിവസവും കൊവിഡ് വന്നു മരിക്കുന്നതിനിടെ പൊടിപൊടിക്കുന്ന പാർലമെന്റ് മന്ദിര നിർമ്മാണത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കൊവിഡ് വാക്‌സിൻ ആവശ്യത്തിന് ലഭ്യമല്ലാതെ രാജ്യത്തെ ജനങ്ങൾ വലയുമ്പോഴാണ് ഇപ്പോൾ പാർലമെന്റ് മന്ദിര നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ കോടികൾ വാരിയെറിയുന്നത്.

ആരോഗ്യമേഖലയ്ക്കായി ചിലവഴിക്കുന്ന പണവും സെൻട്രൽ വിസ്ത പദ്ധതിക്കുള്ള ധനവിഹിതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര വന, നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നവർ മാന്യമായാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ മാദ്ധ്യമമായ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘സെൻട്രൽ വിസ്ത പദ്ധതിയെ വിമർശിക്കുന്ന ചിലർ മാന്യതയുടെ പരിധി പരിഗണിക്കണം. പദ്ധതിയെക്കുറിച്ച് തികച്ചും നിയമാനുസൃതമായ ഒരു പുസ്തകമുണ്ട്. 2022ൽ ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ രാജ്യം 75-ാം വാർഷികം ആഘോഷിക്കുമ്‌ബോൾ ഒരു പുതിയ പാർലമെന്റ് ആവശ്യമാണ്, കാരണം നിലവിലുള്ളത് ഭൂകമ്ബ മേഖല നാലിലാണ്.’-ഹർദീപ് സിങ് പുരി പറഞ്ഞു.

മുമ്ബ്, സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് കാണിച്ചുകൊണ്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഹർജി തള്ളിയത്. പരാതിക്കാർ പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്നാണ് ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചത്.