രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച നടത്തിയ എംഎല്‍എ ഓഫീസ്‌ മാര്‍ച്ചില്‍ കോഴി ചത്തു; നേതാക്കള്‍ക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് പരാതി

Spread the love

പ്ലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ മാർച്ചില്‍ പ്രവർത്തകർ കൊണ്ടുവന്ന കോഴി ചത്തതില്‍ പരാതി.

എംഎല്‍എ ഓഫീസിലേക്ക് മഹിളാ മോർച്ച നടത്തിയ മാർച്ചിലാണ് ഇവർ കൊണ്ടുവന്ന കോഴി ചത്തത്. കോഴിയോട് ക്രൂരതകാട്ടിയ മഹിളാ മോർച്ച നേതാക്കള്‍ക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എസ്‌പി‌സി‌എ അംഗം ഹരിദാസ് മച്ചിങ്ങല്‍ മൃഗസംരക്ഷണ മേധാവി, അനിമല്‍ വെല്‍ഫെയർ ബോർഡ്, എസ്‌പി എന്നിവർക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇന്നലെയാണ് മഹിളാ മോർച്ച പ്രവർത്തകർ ഒരു കോഴിയെ എംഎല്‍എ ഓഫീസ് ബോർഡില്‍ കെട്ടിത്തൂക്കിയത്. ഇതിനുപിന്നാലെ ഉന്തുംതള്ളുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച്‌ നീക്കി. ഇതിനിടെ പ്രവർത്തക‌ർ കൊണ്ടുവന്ന കോഴികള്‍ കൈവിട്ടുപോയി. പിന്നീട് പ്രവർത്തകർ തന്നെ ഇവയെ കണ്ടെത്തി കൊണ്ടുപോയി.