ഹീമോഫീലിയ സൊസൈറ്റി കോട്ടയം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ലോക ഹീമോഫീലിയ ദിനാചരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:ഹീമോഫീലിയ സൊസൈറ്റി കോട്ടയം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ലോക ഹീമോഫീലിയ ദിനാചരണം
മെഡിക്കൽ കോളേജ് ഹാളിൽ വച്ച് നടന്നു.

യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജയകുമാർ കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹീമോഫിലിയേ നോഡൽ ഓഫീസർ ഡോക്ടർ ഇർഷാദ്, ഹീമോഫിലിയേ യൂണിറ്റ് പ്രസിഡന്റ്‌ കെ.കെ കുഞ്ഞ് എന്നിവരുടെ സ്തുത്യർഹമായ സേവനം മുതൽക്കൂട്ടാണെന്നും, വിലമതിക്കാനാവാത്തതാണെന്നും യോഗം വിലയിരുത്തി.