ജാർഖണ്ഡിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി ; ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

റാഞ്ചി: ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യ മുന്നണി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജാർഖണ്ഡിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്.

ഭൂമി കുംഭകോണക്കേസില്‍ അറസ്റ്റിലായി അഞ്ച് മാസത്തിനു ശേഷം ജൂണ്‍ 28നാണ് ഹേമന്ത് സോറന്‍ ജാമ്യത്തിലിറങ്ങിയത്. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ഹേമന്ത് സോറനു ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ഇന്ത്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ചെംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കികുകയായിരുന്നു.