
ഹേമ കമ്മിറ്റി വരുന്നതിന് മുൻപ് അമ്മ പെണ്ണുപിടിയൻമാരുടെ സംഘടനയാകുന്നുവെന്ന് പരസ്യമായി വിമർശിച്ചയാളാണ് താൻ; എന്റെ ഒരു കാര്യം വന്നപ്പോള്‍ അമ്മ എന്നെ സഹായിച്ചില്ല: നടൻ കൃഷ്ണകുമാർ .
കൊച്ചി: ആർക്കും എന്തും കാണിച്ചിട്ട് ഓടിക്കയറാൻ പറ്റുന്നൊരു സംഘടനയായി താരസംഘടനയായ ‘അമ്മ’ മാറിയെന്ന് നടൻ കൃഷ്ണകുമാർ.
കാവ്യ നീതി എന്നൊന്നുണ്ട്. ആരൊക്കെ മറച്ച് വെച്ചാലും പുറത്തുവരേണ്ട കാര്യങ്ങള്‍ വരിക തന്നെ ചെയ്യുമെന്നും നടൻ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സിനിമ സംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളൊക്കെ ഞാൻ നിരീക്ഷിക്കാറുണ്ട്. ഇതിന്റെ തുടക്കം മുതല്‍ കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. മുതിർന്ന താരങ്ങളായ സുകുമാരൻ ചേട്ടനൊക്കെ ഉള്ളപ്പോള്‍ മുതല്‍. ഇപ്പോള്‍ രചന നാരായണൻകുട്ടിയും ശ്വേതയുമൊക്കെ അമ്മയുടെ തലപ്പത്ത് വരുമ്പോള്‍ സംഘടനയുടെ പ്രവർത്തനത്തെ മൗനമായി നോക്കിക്കാണുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമ കമ്മിറ്റി വരുന്നതിന് മുൻപ് അമ്മ പെണ്ണുപിടിയൻമാരുടെ സംഘടനയാകുന്നുവെന്ന് പരസ്യമായി വിമർശിച്ചയാളാണ് താൻ. എന്റെ ഒരു കാര്യം വന്നപ്പോള്‍ അമ്മ എന്നെ സഹായിച്ചിരുന്നില്ല. ആ സമയത്ത് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അമ്മ
പെണ്ണുപിടിയൻമാരെയൊക്കെയാണെല്ലോ സഹായിക്കുന്നതെന്ന് ഞാൻ മറുപടി നല്‍കിയിട്ടുണ്ട. വിജയ് ബാബു പീഡന വിഷയത്തിന്റെ സമയത്തായിരുന്നു അത്. എന്റെ പ്രതികരണത്തെ കുറിച്ച് സംഘടനയിലെ ചിലർ ചോദിച്ചിരുന്നു. അവർക്കൊക്കെ തന്നെയാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഞാൻ എന്റെ അനുഭവത്തില്‍ നിന്നാണ് കാര്യങ്ങള്‍ പറഞ്ഞത്’, കൃഷ്ണകുമാർ പറഞ്ഞു.
കൃഷ്ണകുമാർ കൂടി അഭിനയിച്ച മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും എത്തുകയാണ്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ- ‘വല്ല്യേട്ടന്റെ ദൃശ്യമികവ് പുതിയ തലമുറ കൂടി അഭിനയിക്കേണ്ടതുണ്ട്. മമ്മൂക്ക പുതിയ നിരവധി സിനിമകള്‍ അഭിനയിക്കുന്നുണ്ട്. ഉണ്ട, ഭീഷ്മപർവ്വം, റോഷാക്ക് തുടങ്ങി നിരവധി ചിത്രങ്ങള്‍. നേറ്റിവിറ്റിയൊക്കെ പറയുന്ന വല്ല്യേട്ടൻ പോലുള്ള ചിത്രങ്ങളുമായി മമ്മൂക്ക വരുമ്പോള്‍ ആളുകള്‍ തീർച്ചയായും അതൊക്കെ ആസ്വദിക്കും. മമ്മൂക്കയുടെ സെലക്ഷനില്‍ ഇപ്പോള്‍ അത്തരം ചിത്രങ്ങളൊന്നുമില്ല.
നരസിംഹം കഴിഞ്ഞ് മമ്മൂക്കയുടെ കൂടെ ഞാൻ ദുബായ് എന്ന സിനിമ ചെയ്തിരുന്നു.അതുകഴിഞ്ഞാണ് വല്യേട്ടൻ ചെയ്യുന്നത്. ഇവര് വലിയ വിഗ്രഹങ്ങളല്ലേ, അവരുമായി കൊളാബ്രേറ്റ് ചെയ്ത് നിന്നാലല്ലേ നല്ല കെമിസ്ട്രി കിട്ടുകയുളളൂ. അതുകൊണ്ട് മമ്മൂക്ക തന്നെ പല ഇനേഷ്യേറ്റീവും ഇടും. നമ്മുടെ കൂടെ ഭക്ഷണം കഴിക്കാൻ വരും ,കഴിപ്പിക്കുകയുമൊക്കെ ചെയ്യും.
പക്ഷെ ആ മമ്മൂക്ക ഇപ്പോള്‍ മാറി. ഇപ്പോള്‍ മമ്മൂക്കയ്ക്ക് വിനായകനെയും ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുമൊക്കെയാണ് വേണ്ടത്. വല്ല്യേട്ടന്റെ സെക്കന്റ് പാർട്ട് വരികയാണെന്ന് പറഞ്ഞപ്പോള്‍ ഞാൻ ബൈജു ചേട്ടനോട് പറഞ്ഞു, നമ്മളെയൊന്നും ഇടാൻ മമ്മൂക്ക സമ്മതിക്കില്ല, മിനിമം വിനായകൻ, ഷൈൻ ടോം ചാക്കോയൊക്കെ വേണ്ടി. മമ്മൂക്കയ്ക്ക് എന്താണെന്ന് അറിയില്ല, പ്രശ്നക്കാരോട് ഒരു ഇഷ്ടം കൂടുതലാണ്.
ഷാജി സാറിന്റെ കൂടെ നിരവധി സിനിമകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. 4കെ ഇറങ്ങുമ്പോള്‍ നിനക്ക് കൊയ്ത്താകുമല്ലോയെന്ന് കഴിഞ്ഞ ദിവസം ഒരാള് ചോദിച്ചു. കാരണം ലേലം, പത്രം തുടങ്ങിയ ചിത്രങ്ങളൊക്കെ ഇങ്ങനെ വരണമല്ലോ. എന്തായാലും വരട്ടെ എന്ന് തന്നെയാണ്.