ഹേമ എന്ന ജഡ്ജി നിസാരക്കാരിയല്ല: വളരെ കര്‍ക്കശക്കാരിയാണ്: അവര്‍ ഒരു റിപ്പോര്‍ട്ട് നല‍്കിയാല്‍ അതില്‍ കഴമ്പുണ്ടാകും: അഡ്വ. മിനി പറയുന്നു.

Spread the love

കൊച്ചി: ഹേമ എന്ന ഇപ്പോള്‍ സിനിമാമേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജഡ്ജി നിസ്സാരക്കാരിയല്ലെന്ന് അതിജീവിതയായ നടിയുടെ അഭിഭാഷക ടി.ബി.മിനി.

തന്റെ യൂണിഫോമില്‍ വെള്ളയില്‍ രണ്ട് കറുത്ത കുത്ത് കണ്ടതിനാല്‍ കോടതിമുറിയില്‍ കേസ് വാദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ട ജഡ്ജിയായ ഹേമ . അത്രയ്‌ക്ക് കര്‍ക്കശക്കാരിയാണ്. അവര്‍ ഒരു റിപ്പോര്‍ട്ട് നല‍്കിയാല്‍ അതില്‍ കഴമ്പുണ്ടാകും.- അഡ്വ. മിനി പറയുന്നു.

നമ്മുടെ നാട്ടില്‍ പല കമ്മീഷനും കമ്മിറ്റികളുമുണ്ട്. കമ്മീഷനാണെങ്കില്‍ അത് നിയമസഭയുടെ മേശപ്പുറത്ത് വെയ്‌ക്കണം. പിന്നെ അതിന്മേല്‍ ചര്‍ച്ച ചെയ്യണം. നടപടിയെടുക്കണം. അതുകൊണ്ടാണ് ബുദ്ധിപരമായി ഇടത് സര്‍ക്കാര്‍ കമ്മിറ്റിയെ വെച്ചത്. കമ്മിറ്റിയാവുമ്പോള്‍ അതിന്മേല്‍ നടപടിഎടുത്തില്ലെങ്കിലും പ്രശ്നമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേട്ടക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ കഴിയില്ല. അതിന്മേല്‍ ആക്ഷന്‍ എടുത്തില്ലെങ്കിലും പ്രശ്നമില്ല എന്ന ഒരു പഴുത് ഇടത് സര്‍ക്കാരിനുണ്ട്. 1.46 കോടി രൂപ ചെലവഴിച്ചാണ് ഈ കമ്മിറ്റിയെ നിയോഗിച്ചത്. പക്ഷെ ഈ റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ എല്ലാം ഒഴിവാക്കി. ബാക്കിയുള്ളത് മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഡ്വ. മിനി പറയുന്നു.

ഈ റിപ്പോര്‍ട്ട് കഴിഞ്ഞ നാലര വര്‍ഷമായി പുറത്തുവന്നിട്ടും അതില്‍ നടപടിയെടുക്കാതിരുന്നത് ഈ ഇടതുപക്ഷസര്‍ക്കാരാണ്. അവരുടെ അനാസ്ഥയാണ്. മുകേഷ് എന്ന വ്യക്തിയെ എല്ലാവര്‍ക്കും അറിയാം. അയാള്‍ ആരാണെന്ന്. ഇപ്പോള്‍ അയാള്‍ വന്നിരുന്ന് പറയുകയാണ് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് .

അതുപോലെ മന്ത്രി ഗണേഷ് കുമാര്‍. ഇവരൊക്കെ ഇടത് പക്ഷ മന്ത്രിമാരായിരിക്കുക എന്ന് പറയുമ്പോള്‍ നാണം കൊണ്ട് തല താഴ്‌ത്തിപ്പോവുകയാണ്. എല്ലാ വലതുപക്ഷ ക്രിമനലുകളെയും പിടിച്ച്‌ ഇടതുപക്ഷമാക്കുക. എങ്ങിനെയെങ്കിലും അധികാരം പിടിച്ചെടുക്കുക. മുകേഷിന്റെ രണ്ട് ഭാര്യമാര്‍ സമൂഹത്തോട് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു.

എത്രയോ വലിയ സഖാവായ ഗുരുദാസിനെ മാറ്റിയിട്ടാണ് മുകേഷിനെ കൊണ്ടുവന്നത്. അപ്പോ പറഞ്ഞുവന്നത് ഈ റിപ്പോര്‍ട്ടിന്മേല്‍ വേണമെന്ന് വെച്ചാല്‍ സര്‍ക്കാരിന് കേസെടുക്കാന്‍ കഴിയും. ഇതില്‍ ചെയ്യേണ്ടത് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വെയ്‌ക്കണം. പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം. അതാണ് ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ അവര്‍ അതിന് മുതിരുന്നില്ല. – അഡ്വ. മിനി ചൂണ്ടിക്കാട്ടി.