ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു: മേക്കപ്പ് മാനേജർ അപമര്യാദയായി പെരുമാറിയെന്ന് പരാതി: കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റാണ് പരാതി നൽകിയത്.

Spread the love

കോട്ടയം: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ

video
play-sharp-fill

ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നല്‍കിയ

മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച്‌ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപില്‍ മൊഴി നല്‍കിയിരുന്നു.

പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി

നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം

പൊൻകുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.