
ആലപ്പുഴ:സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കീം. രാജാവിനെക്കാൾ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥർ കാണിച്ചുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പിടിച്ചു വയ്ക്കാൻ ശ്രമിച്ചുവെന്നും ഡോ. എ അബ്ദുൽ ഹക്കീം ആരോപിച്ചു. ഇന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡോ.എ അബ്ദുല്‍ ഹക്കീം വിമര്‍ശനം ഉന്നയിച്ചത്.
വിവരാവകാശ കമ്മീഷന് വായിക്കാൻ പോലും ഹേമ കമ്മിറ്റി റിപ്പോർട്ട് തരാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അതുകൊണ്ട് നിയമപ്രകാരം സിവിൽ കോടതിയുടെ അധികാരം പ്രയോഗിക്കേണ്ടി വന്നു. അതിനുശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നതെന്നും ഡോ.എ.അബ്ദുൽ ഹക്കീം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ സർക്കാരിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സർക്കാർ തന്‍റെ സുരക്ഷ വർധിപ്പിച്ചു. സർക്കാരിൽ നിന്ന് വലിയ പിന്തുണ ഉണ്ടായി. കമ്മിഷനിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ പലപ്പോഴും ലഭിച്ചില്ല. റിട്ടയറിങ് മൂഡിൽ പോകുന്ന ഒരു സംവിധാനത്തെ സജീവമാക്കി

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന്‍റേതായ പ്രശ്നങ്ങൾ ആയിരിക്കും. പുതിയ ഔദ്യോഗിക വാഹനം അനുവദിച്ചെങ്കിലും അതിൽ യാത്ര ചെയ്യാനായില്ലെന്നും എ.അബ്ദുൽ ഹക്കീം പറഞ്ഞു. കാർ ഓഫിസിൽ വരെ എത്തിയെങ്കിലും പിന്നീട് കണ്ടില്ലെന്നും സ്ഥാനമൊഴിഞ്ഞാലും വിവരാവകാശ പ്രവർത്തനങ്ങൾ തുടരുമെന്നും ഡോ. എ അബ്ദുല്‍ ഹക്കീം പറഞ്ഞു.