
കോഴിക്കോട് : ഹേമചന്ദ്രൻ വധക്കേസില്‍, ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നപ്പോൾ മൃതദേഹം ഹേമചന്ദ്രന്‍റേതാണെന്ന് വ്യക്തമാകുന്ന ഫലം ലഭിച്ചില്ല.
കാല്‍ ഭാഗത്തെ എല്ലില്‍ നിന്ന് ഡിഎൻഎ ഫലം കണ്ടെത്താൻ കഴിയുന്നില്ലെന്ന് കണ്ണൂർ ഫോറൻസിക് വിഭാഗം. വീണ്ടും മൃതദേഹത്തില്‍ നിന്ന് ഡിഎൻഎ സാമ്ബിള്‍ നല്‍കാൻ കണ്ണൂർ ഫോറൻസിക് വിഭാഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലായിരുന്നു വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കനുമായ ഹേമചന്ദ്രനെ തമിഴ്നാട്ടിലെ വനത്തില്‍ വച്ച് പ്രതികള്‍ മർദ്ദിച്ച് കൊന്ന് കുഴിച്ച് മൂടിയത്.
ഈ വർഷം ജൂണ്‍ 28 നാണ് ചേരമ്ബാടി വനത്തില്‍ നിന്ന് ഹേമചന്ദ്രന്‍റെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ആയിരുന്നു കേസ് അന്വേഷിച്ചത്. സാഹചര്യ തെളിവുകള്‍ വച്ച് കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ ആണെങ്കിലും, മരിച്ചത് ഹേമചന്ദ്രൻ ആണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ DNA ഫലം പോസിറ്റീവ് ആകണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹത്തിന്‍റെ കാലിന്‍റെ ഭാഗത്തുനിന്ന് ശേഖരിച്ച സാമ്ബിള്‍ നിന്ന് ഡിഎൻഎ ശേഖരിക്കാൻ ഫോറൻസിക് സംഘത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാല്‍ വീണ്ടും ഡിഎൻഎ നല്‍കാൻ അന്വേഷണ സംഘത്തോട് കണ്ണൂർ ഫോറൻസിക് വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കൃത്യത്തില്‍ സഹായിച്ച വയനാട് ബത്തേരി സ്വദേശി മെല്‍ബിൻ മാത്യുവിനെയും പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നാടുവിട്ട് പോയെന്ന് കരുതിയ ഹേമചന്ദ്രൻ, മെഡിക്കല്‍ കോളേജ് പൊലീസിന്റെ പഴുതടച്ച് അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതാണെന്ന വിവരം പുറത്തുവന്നത്.