video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainഅഞ്ചുവർഷത്തിനുശേഷം റിപ്പോർട്ട് പുറത്തേക്ക് ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു ; സ്വകാര്യ വിവരങ്ങൾ...

അഞ്ചുവർഷത്തിനുശേഷം റിപ്പോർട്ട് പുറത്തേക്ക് ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു ; സ്വകാര്യ വിവരങ്ങൾ ഒഴിവാക്കി ; റിപ്പോർട്ടിൽ നടുക്കുന്ന വിവരങ്ങൾ

Spread the love

മലയാള സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്.

റിപ്പോർട്ടിൽ നടുക്കുന്ന വിവരങ്ങൾ. സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ എണ്ണി പറഞ്ഞു കൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ക്രിമിനലുകൾ സിനിമാലോകം നിയന്ത്രിക്കുന്നു, സിനിമാ ലോകത്തെ ലഹരി മരുന്നിൻ്റെ ഉപയോഗം വലിയ ലൈംഗിക ചൂഷണം സ്ത്രീകൾ നേരിടുന്നു.

തിരശ്ശീലയ്ക്കപ്പുറം വലിയ ചൂഷണമാണ് സ്ത്രീകൾ നേരിടുന്നത്, കാസ്റ്റിംങ് കൗച്ച്, സിനിമയിൽ പവർ ഗ്രൂപ്പ്, സ്ത്രീ രണ്ടാം തരക്കാരി, പരാതി പറയുന്ന സ്ത്രീകൾ പ്രശ്നക്കാർ, നടിമാരെ പ്രദർശന വസ്തുവാക്കുന്നു. ചൂഷണം ചെയ്യുന്നതിൽ പ്രധാന നടന്മാർ വരെ ഉണ്ട്, വഴിവിട്ട  ബന്ധങ്ങൾക്ക് പല സംവിധായകരും നിർബന്ധിക്കുന്നു, ഇതിന് തയ്യാറാവാത്ത നടിമാരെ സിനിമയിൽ നിന്നും പുറത്താക്കുന്നു. അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞതാണ് മലയാള സിനിമ ലോകമെന്ന് റിപ്പോർട്ട് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ടിലെ 233 പേജുകളാണ് പൊതുലോകത്തിന് മുന്നില്‍ പരസ്യമായത്. രണ്ടര വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി സർക്കാരിന് റിപ്പോർട്ടും ശുപാർശകളും കൈമാറിയത്. കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നത് തടയാൻ നടി രഞ്ജിനി നടത്തിയ അവസാനവട്ട ശ്രമവും പരാജയപ്പെട്ടു. രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല. ഇതോടെയാണ് റിപ്പോർട്ട് പുറത്തുവരാനുള്ള സാഹചര്യമൊരുങ്ങിയത്.

മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ജൂലൈയില്‍ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബർ 16 നാണ് പ്രവർത്തനം ആരംഭിച്ചത്. 2019 ഡിസംബർ 31 നാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നല്‍കിയത്.

സിനിമാ മേഖലയില്‍ നിന്ന് മുൻനിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനില്‍ നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങള്‍. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം, വേതന പ്രശ്നം, ഇഷ്ടമില്ലാത്ത നടിമാരെ കരിമ്ബട്ടികയില്‍പ്പെടുത്തി അവസരങ്ങള്‍ തടയല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കമ്മീഷൻ വിശദമായി പരിശോധിച്ചത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സർക്കാർ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

ഏകദേശം രണ്ടര വർഷത്തെ മാരത്തണ്‍ അന്വേഷണത്തിന് ശേഷം, റിപ്പോർട്ടിൻ്റെ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന രേഖകളും ഓഡിയോയും വീഡിയോ തെളിവുകളും സഹിതം 2019 ഡിസംബർ 31 ന് 295 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. 1.06 കോടി രൂപയാണ് ഈ സമിതിക്ക് പ്രതിഫലമായും അനുബന്ധ ചെലവുകള്‍ക്കുമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. എന്നാല്‍, സിനിമാമേഖലയിലെ സമഗ്ര മാറ്റം നിർദേശിക്കുന്ന റിപ്പോർട്ടിലെ ശുപാർശകളില്‍ സർക്കാർ ശക്തമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments