വീണ്ടും വിവാദത്തിന് തിരികൊളുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്; വിവരങ്ങൾ പുറത്തുവിട്ടതിൽ സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം; ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കി, ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉൾപ്പെടുത്തി; വിവരങ്ങളെല്ലാം പുറത്തായി, പ്രമുഖ നടന്മാരും പെട്ടു
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ വീണ്ടും സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം. റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉൾപ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാരഗ്രാഫ് 96 ഉം, 165 മുതല്‍ 196 വരെയും അനുബന്ധവും ഒഴികെ ബാക്കിയെല്ലാം പുറത്ത് വിടാനാണ് ജൂലൈ 5 ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്.
സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കില്‍ അത് ഏതാണെന്നു തീരുമാനിച്ചു പട്ടികയുണ്ടാക്കി അപേക്ഷകര്‍ക്ക് നല്‍കണമെന്നും അതും കൊടുക്കാതിരിക്കാമെന്നും കമ്മീഷന്‍ വിധിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ വിഷയം ഹൈക്കോടതിയില്‍ എത്തി പുതിയ സംഭവ വികാസങ്ങള്‍ നടക്കുകയും ചെയ്തതോടെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് വൈകി. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരെ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്.
പിന്നീട് കോടതി നടപടികള്‍ കഴിഞ്ഞതോടെ ഒരു മാസത്തിനു ശേഷം ആഗസ്റ്റ് 19 നാണ് റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കായി പുറത്തുവിട്ടത്.