റാഗി വച്ച് ഒരു ഹെൽത്തി സൂപ്പ് ഉണ്ടാക്കിയാലോ; റെസിപ്പി നോക്കാം

Spread the love

ഒരുപാട് ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് റാഗി. രക്തക്കുറവ് ഉള്ളവർക്കും ഷീണത്തിനും ഒക്കെ നല്ലതാണ്. റാഗി വച്ച് ഒരു അടിപൊളി സൂപ്പ് ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ:-

ആവശ്യമായ സാധനങ്ങൾ

1. റാഗി – 1/3 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. വെള്ളം -ഒരു കപ്പ്

3. വെളുത്തുള്ളി -ആറ് അല്ലി

4. പച്ചമുളക് -ഒന്ന്

5. കാരറ്റ് ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്

6. ബീൻസ് അരിഞ്ഞത് -കാല്‍ കപ്പ്

7. ഗ്രീൻ പീസ് വേവിച്ചത് -കാല്‍ കപ്പ്

8. ഫ്രോസണ്‍ കോണ്‍ -കാല്‍ കപ്പ്

9. എണ്ണ -രണ്ടു ടീസ്പൂണ്‍

10. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍

11. നാരങ്ങ നീര് -3-4 സ്പൂണ്‍

12. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

പാനില്‍ എണ്ണ ചൂടാവുമ്ബോള്‍ അതിലേക്ക് സവാള കൊത്തി അരിഞ്ഞതും വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. അതിലേക്ക് എല്ലാ പച്ചക്കറികളും ചേർത്ത് വഴറ്റിയെടുക്കാം. റാഗി വെള്ളത്തില്‍ യോജിപ്പിച്ച്‌ ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് യോജിപ്പിക്കാം.

റാഗി വേവുന്നതുവരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അതിലേക്ക് ചെറുനാരങ്ങ നീര് കൂടി ചേർത്ത് മുകളില്‍ സ്പ്രിങ് ഒനിയൻ കൊണ്ട് അലങ്കരിച്ച്‌ സെർവ് ചെയ്യാം.