കുട്ടികൾ ഇനി ‘നോ’ പറയില്ല; ഈ ഹെൽത്തി ഡ്രിങ്ക് ഒന്നു വീട്ടിൽ ഉണ്ടാക്കി നോക്കൂ

Spread the love

ബൂസ്റ്റ്‌, ഹോർലിക്സ്‌, മുതലായ ഹെൽത്ത്‌ ഡ്രിങ്ക്സ്‌ കുട്ടികൾക്ക്‌ വാങ്ങിക്കൊടുക്കാൻ പലരും ഇന്ന് മടിക്കാറുണ്ട്.

കാരണം മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന ഇത്തരം ഹെൽത്ത്‌ ഡ്രിങ്ക്സ്‌ പൗഡറുകളിൽ പഞ്ചസാരയുടെ അളവ്‌ വളരെ കൂടുതലായതിനാൽ തന്നെ കുട്ടികളിൽ ‘ഷുഗർ അഡിക്ഷൻ’ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണു.

ഇത്തരം ഡ്രിങ്ക്സുകൾക്ക്‌ ബധലായി നമുക്ക്‌ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഡ്രിങ്ക് പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേരുവകള്‍

റാഗിപ്പൊടി — 2 ടേബിള്‍സ്പൂണ്‍
ഈന്തപ്പഴം — 2 എണ്ണം (വലുത് )
റോബസ്റ്റ് പഴം — ഒന്നിന്റെ പകുതി

തേൻ — 1 ടേബിള്‍സ്പൂണ്‍
പാല്‍ പൊടി — 1 ടേബിള്‍സ്പൂണ്‍
ബേസില്‍ സീഡ്‌സ് — 1 ടീസ്പൂണ്‍
പാല്‍ — 1 കപ്പ്
വെള്ളം

തയാറാക്കുന്ന വിധം

ആദ്യം ബേസില്‍ സീഡ്‌സ് കുറച്ചു വെള്ളം ഒഴിച്ച്‌ കുതിർത്താൻ വക്കുക. ഒരു പാനിലേക്കു റാഗിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറുക്കി എടുക്കുക. കുറുക്കിഎടുത്ത റാഗി തണുക്കാൻ വയ്ക്കാം.
ശേഷം ഒരു മിക്സി ജാറിലേക്കു റാഗി കുറുക്കി എടുത്തതും ഈന്തപ്പഴം ചെറുതായി മുറിച്ചതും പഴം ചെറുതായി മുറിച്ചതും പാല്‍പ്പൊടി, തേൻ , പാല്‍ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ശേഷം ഇതിലേക്ക് ബേസില്‍ സീഡ്‌സ് കുതർത്തിയതും കൂടി ചേർത്ത് മിക്സ് ചെയ്യുക. അപ്പോള്‍ നമ്മുടെ ഹെല്‍ത്തി ഡ്രിങ്ക് തയാർ. പ്രോട്ടീനും ഫൈബറും ധാരാളം ഉള്ള ഈ ഡ്രിങ്ക് ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്.