ഉറങ്ങുമ്പോൾ വായ തുറന്ന് ഉറങ്ങുന്ന ശീലമുണ്ടോ?; എങ്കിൽ വായില്‍ കൂടി ശ്വസിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ടിപ്സുകള്‍ ഇതാ

Spread the love

ഉറങ്ങുമ്പോൾ വായ തുറന്ന് ഉറങ്ങുന്ന ശീഷീലമുള്ളവരാണ് പലരും എന്നാൽ ഈ ശീലം ഉള്ളവർക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് വിദഗ്ദർ പറയുന്നത്.

വായില്‍ കൂടി ശ്വസിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ടിപ്സുകള്‍ നോക്കാം

ചുണ്ടുകള്‍ ചേർത്തു വച്ചുകൊണ്ട് മൂക്കിലൂടെ ശ്വസിക്കാൻ നിങ്ങള്‍ക്ക് സ്വയം പരിശീലിപ്പിക്കാം.

ഓറോഫറിംഗല്‍ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ നാവിനെ ശക്തിപ്പെടുത്താൻ കഴിയും. ഇത് വായിലൂടെയുള്ള ശ്വസനത്തെ സഹായിക്കും.

സലൈൻ സ്പ്രേകള്‍ പോലുള്ളവ ഉപയോഗിച്ച്‌ മൂക്ക് വൃത്തിയാക്കുന്നത് മൂക്കടപ്പ് മാറി മൂക്കിലൂടെയുള്ള ശ്വസനം പ്രോത്സാഹിപ്പിക്കും.

ശരിയായ രീതിയിലുള്ള കിടത്തം, അതായത് ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്നത് വായില്‍ കൂടിയുള്ള ശ്വസനത്തെ നിരുത്സാഹപ്പെടുത്താൻ സഹായിക്കും.