കാൽ ഉപ്പൂറ്റി വിണ്ടുകീറുന്ന പ്രശ്നമുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്‌തു നോക്കൂ; ദിവസങ്ങൾക്കുള്ളിൽ പരിഹാരം കാണാം

Spread the love

കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുന്നത് ചിലർക്ക് കൂടുതൽ ബുദ്ധിമുട്ട് ആണ്. പ്രത്യേകിച്ചും വരണ്ട കാലാവസ്ഥയില്‍ കാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത് കൂടുതലായിരിക്കും.ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കിയാലോ?

കാലുകള്‍ വൃത്തിയാക്കിയ ശേഷം ഒരു നല്ല മോയിസ്ചറൈസര്‍ പുരട്ടുന്നത് പ്രധാനമാണ്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് മോയിസ്ചറൈസര്‍ പുരട്ടി കോട്ടണ്‍ സോക്‌സ് ധരിക്കുന്നത് ഉപ്പൂറ്റിക്ക് കൂടുതല്‍ ഈര്‍പ്പം ലഭിക്കാന്‍ സഹായിക്കും.

പാദങ്ങള്‍ക്ക് ഇറുകാത്തതും, മൃദലമായതുമായ ചെരുപ്പുകള്‍ ഉപയോഗിക്കുക. കട്ടി കൂടിയതോ, വളരെ അയഞ്ഞതോ ആയ ചെരുപ്പുകള്‍ ഒഴിവാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനകത്തും പുറത്തും ചെരുപ്പുകള്‍ ധരിക്കുന്നത് കാലിനെ പൊടിയില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കും.

എല്ലാ ദിവസവും ഇളം ചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച്‌ കാല്‍ കഴുകുക. കഴുകിയ ശേഷം കാല്‍ നന്നായി ഉണക്കണം, പ്രത്യേകിച്ച്‌ വിരലുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍.

കുളിക്കുന്ന സമയത്ത്, പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച്‌ ഉപ്പൂറ്റിയിലെ കട്ടിയുള്ള ചര്‍മ്മം പതിയെ ഉരസി നീക്കം ചെയ്യാം. ഇത് അധികം ശക്തിയായി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക, കാരണം അത് ചര്‍മ്മത്തിന് കേടുവരുത്തും.

ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നത് ചര്‍മ്മം ഉള്ളില്‍ നിന്ന് വരണ്ടുപോകാതെ തടയാന്‍ സഹായിക്കും. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത് ഒരു പരിധി വരെ ഒഴിവാക്കാം.