പൂരത്തിനു മുന്നോടിയായി തൃശൂർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി കോർപ്പറേഷൻ ആരോഗ്യ വിഭാഗം ; പ്രമുഖ ഹോട്ടലുകളില്‍ നിന്നടക്കം പഴകിയ ഭക്ഷണം പിടികൂടി

Spread the love

തൃശൂർ :  നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്.

video
play-sharp-fill

നഗരത്തിലെ പ്രമുഖ ഹോട്ടലടക്കം ആറ് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

തൃശ്ശൂർ പൂരത്തിനു മുന്നോടിയായിട്ടായിരുന്നു പരിശോധന. പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരുകള്‍ സഹിതം പഴകിയ ഭക്ഷണം തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നില്‍ പ്രദർശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ വിവിധ ഹോട്ടലുകളായ അരമന, കുക്ക് ഡോർ, തജിനി, സീ ഫോർട്ട്, ഓ റൊട്ടി, ആലിയ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പിടികൂടിയ ഹോട്ടലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.