ഹെല്‍ത്ത് കാർഡുകള്‍ വിതരണം ചെയ്യുന്നതില്‍ ക്രമക്കേട്; ആറ് ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്

Spread the love

സ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹെല്‍ത്ത് കാർഡുകള്‍ വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് കാട്ടിയ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആളുകളെ നേരിട്ട് പരിശോധിക്കാതെ വ്യാജമായി ഹെല്‍ത്ത് കാർഡുകള്‍ നല്‍കിയ 6 ഡോക്ടർമാർക്കെതിരെയാണ് നിലവില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. 4 പേരുടെ രജിസ്‌ട്രേഷൻ സസ്പെൻസ് ചെയ്തെന്നും 2 പേരുടെ ചെയ്യാനുള്ള നടപടി അവസാന ഘട്ടത്തിൽ ആണാണെനും മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇത് അറിയിച്ചിരിക്കുന്നത്.

video
play-sharp-fill

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി ഹെൽത്ത് കാർഡ് സംസ്ഥാനത്ത് 2022 മുതലാണ് നടപ്പിലാക്കാൻ തുടങ്ങിയതും നിർബന്ധമാക്കിയതും. ഭക്ഷണം വിളമ്പുന്ന വർക്കും പാകം ചെയ്യുന്നവർക്കും നിയമാനുസൃതം ഹെൽത്ത് കാർഡ് ഉണ്ടാകേണ്ടതാണ്. എന്നാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആളുകളെ നേരിട്ട് കാണാതെയും പരിശോധിക്കാതെയും വ്യാജമായി അവർക്ക് ഹെൽത്ത് കാർഡ് നൽകിയതിന് 6 ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചു. നാലുപേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. രണ്ടു പേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. 21 ദിവസത്തേക്കാണ് സസ്പെൻഷൻ. ഈ കാലയളവിൽ ഇവർ ആശുപത്രികളിലോ സ്വകാര്യമായോ പ്രാക്ടീസ് ചെയ്യുവാൻ പാടുള്ളതല്ല. കേരള മെഡിക്കൽ കൗൺസിൽ സസ്പെൻഷൻ സംബന്ധിച്ച് സ്ഥാപനങ്ങളെ അറിയിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group