
ഡോക്ടർ ഹാരിസിന്റെ മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രതികരണം ചട്ടലംഘനമാണ്, എങ്കിലും നടപടി വേണ്ടെന്ന് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രിൻസിപ്പല്‍ ഡോ. ബി പത്മകുമാർ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകിയാണ് ഡിഎഇയ്ക്ക് റിപ്പോർട്ട് നല്‍കിയത്. സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഡോ. ഹാരിസ് ജോലി ചെയ്യുന്ന യൂറോളജി വിഭാഗത്തിലുണ്ടായ ഫയല്‍ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടിയ വീഴ്‌ചകളും പരാമർശിച്ചിട്ടുണ്ട്. പർച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും കൂടുതല്‍ സാമ്ബത്തിക സ്വാതന്ത്ര്യം സ്‌ഥാപന മേധാവികള്‍ക്ക് അനുവദിക്കണമെന്നുമാണ് ശുപാർശ. റിപ്പോർട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group