
ചന്ദനത്തിരികളുടെ പുകയും മണവും സിഗരറ്റ് പുക പോലെ തന്നെ ദോഷകരമാകാമെന്ന് ശ്വാസകോശരോഗ വിദഗ്ദ്ധർ പറയുന്നു. ഒരു ചന്ദനത്തിരി കത്തിക്കുമ്ബോള്‍ ഉണ്ടാകുന്ന സൂക്ഷ്മകണികകള്‍ ഒരു സിഗരറ്റ് വലിക്കുമ്ബോള്‍ ഉണ്ടാകുന്നതിന് തുല്യമാണെന്നാണ് പറയുന്നത്.
സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ അഗർവുഡ്, ചന്ദനം എന്നീ തിരികളില്‍ നടത്തിയ പഠനത്തില്‍, അഗർബത്തികള്‍ ദിവസേന ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്ന് കണ്ടെത്തിയിരുന്നു. ഈ പുക കോശതലത്തില്‍ ഡിഎൻഎ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു കൂടാതെ കാൻസറിലേക്ക് നയിക്കുന്ന ജനിതക മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ഇവയില്‍ നിന്നും പുറത്തുവരുന്ന കാർബണെെലുകള്, ബെൻസീൻ, പോളിയരോമാറ്റിക് ഹെെഡ്രോകാർബണ്, കാർബണ്‍ മോണോക്സൈഡ് എന്നിവ വീടിനകത്തെ വായുവിനെ മലിനമാക്കുന്നു. പള്‍മണോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ അഗർബത്തികളുടെ പുക ശ്വസിക്കുന്നത് പരോക്ഷമായ പുകവലിയ്ക്ക് തുല്യമാണ് എന്നാണ്.
ദിവസേന ചന്ദനത്തിരിയുടെ പുക ശ്വസിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസകോശാർബുദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


