ഹെല്‍മെറ്റില്‍ ക്യാമറ വച്ചാല്‍ ഇനി ലൈസൻസും ആര്‍സിയും തെറിക്കും ; ബൈക്ക് റേസിംഗ് അപകടങ്ങൾ വർധിപ്പിക്കുന്നു; പിഴത്തുക വർധിപ്പിച്ചതും സേഫ് കേരള പദ്ധതിയും അപകടങ്ങൾ കുറച്ചു; നിരത്തിലെ നിയമങ്ങൾ കർശനമാകുന്നു

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും.

സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമറ റെക്കോഡിങ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്.

ബൈക്ക് റേസിംങും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടങ്ങൾക്ക് കാരണമെന്നും പിഴത്തുക വർധിപ്പിച്ചതും സേഫ്കേരള പദ്ധതിയും അപകടങ്ങൾ കുറക്കാൻ സഹായിച്ചുവെന്നും അധികൃതർ പറയുന്നു.

ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്‍പീഡോമീറ്ററിന്റെ രംഗങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് നടപടി വേഗത്തിലാക്കിയത്.

ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.