
ഹെൽമറ്റ് ധരിച്ചെത്തി കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു
സ്വന്തം ലേഖിക
തിരുവനന്തപുരം: കെഎസ്ആർടിസി ബസിന് നേരെ അജ്ഞാതന്റെ കല്ലേറ്. കിഴക്കേക്കോട്ടയിൽ നിന്നും പാപ്പാൻചാണിയിലേക്ക് പോയ ബസിന്റെ ചില്ലുകൾ തിരുവല്ലത്തിനടുത്തുവച്ച് അജ്ഞാതൻ കല്ലേറിഞ്ഞ് തകർക്കുകയായിരുന്നു. ബുള്ളറ്റിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് ബസിന്റെ മുന്നിലും പിറകിലും ഉള്ള ചില്ലുകൾ കല്ലേറിഞ്ഞു തകർത്തത്. ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. തുടർന്ന് സർവീസ് നിർത്തിവച്ച ബസ് യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0
Tags :