video
play-sharp-fill
വിവാദ ഹെലികോപ്ടര്‍ ആദ്യമായി പറക്കുന്നത് എയര്‍ ആംബുലന്‍സ് ആയി ; ഹൃദയവുമായി പറക്കുക തിരുവന്തപുരത്ത് നിന്നും കൊച്ചിയിലേക്ക്

വിവാദ ഹെലികോപ്ടര്‍ ആദ്യമായി പറക്കുന്നത് എയര്‍ ആംബുലന്‍സ് ആയി ; ഹൃദയവുമായി പറക്കുക തിരുവന്തപുരത്ത് നിന്നും കൊച്ചിയിലേക്ക്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ വിവാദത്തിലാക്കി വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ ആദ്യമായി പറക്കുക എയര്‍ ആംബുലന്‍ലസായി. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച അന്‍പതുകാരിയുടെ ഹൃദയം അവയവമാറ്റി വയ്ക്കലിനായി കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിന് ശേഷമുള്ള ആദ്യ യാത്രയാണിത്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി ഇന്നുച്ചയ്ക്ക് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് തിരിക്കും. ഒരു മണിക്ക് ഗ്രാന്‍ഡ് ഹയാത് ഹെലിപാഡില്‍ ഇറങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി ലിസ്സി ആശുപത്രിയിലാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. ഗ്രാന്‍ഡ് ഹയത്തില്‍ നിന്ന് 4 മിനിറ്റ് കൊണ്ട് ഹൃദയം ലിസ്സി ആശുപത്രിയില്‍ എത്തിക്കുമെന്നും ഇതിനായി ഗ്രീന്‍ കോറിഡോര്‍ സ്ഥാപിച്ചതായും ഐജി വിജയ് സാഖറെ പറഞ്ഞു.

ഒരു മാസം മുമ്ബാണ് ഹെലികോപ്റ്റര്‍ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് എത്തിയത്. കൊറോണക്കാലത്ത് പൊലീസിനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.

ഇത് അമിത ധൂര്‍ത്താണെന്ന് ആയിരുന്നു പ്രതിപക്ഷ വിമര്‍ശനം. സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങുന്നതിനേക്കാള്‍ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് വാടകക്ക് എടുത്തത്. എ്ന്നാല്‍ കേരളത്തിന് സ്വന്തമായി ഹെലികോപ്ടര്‍ ഇല്ലാത്തത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നുമായിരുന്നു വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

Tags :