ഹെലികോപ്റ്റർ താഴ്ന്നു പറന്നു; ഏറ്റുമാനൂരിൽ വാഹന പെയ്ന്റിംഗ് വര്‍ക്ക് ഷോപ്പിനും വീടിനും കേടുപാടുകള്‍ സംഭവിച്ചു
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: വള്ളിക്കാട് കുരിശുമല ഭാഗത്ത് ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു. വാഹന പെയ്ന്റിംഗ് വര്‍ക്ക് ഷോപ്പിനും വീടിനും കേടുപാടുകള്‍ സംഭവിച്ചു.
ബുധനാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. കട്ടിപ്പമ്പില് എം.ഡി. കുഞ്ഞുമോന്റെ വീടിനോടു ചേര്‍ന്നുള്ള വാഹന പെയിന്റിംഗ് വര്‍ക്ക് ഷോപ്പിന്റെ മേല്ക്കൂരയായിരുന്ന ടാര്‍പോളിന്‍ കീറി പറന്നു പോയി.
വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നു. സംഭവ സമയത്ത് വര്‍ക്ക് ഷോപ്പിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
25,000 രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.
സംഭവം കുറവിലങ്ങാട്, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിച്ച തിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം അഡീഷണല്‍ എസ്പി എസ്. സുരേഷ് കുമാര്‍ ഏറ്റുമാനൂര്‍ പോലീസിനു നിര്‍ദ്ദേശം നല്കി.