play-sharp-fill
ഇനി കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് ഹെലികോപ്ടറിൽ പറക്കാം: ഏഴിന് ഹെലി ടാക്സി സർവീസ് ആരംഭിക്കും; ഒരേ സമയം ആറ് പേർക്ക് സഞ്ചരിക്കാവുന്നതാണ് ഈ ഹെലി ടാക്സി

ഇനി കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് ഹെലികോപ്ടറിൽ പറക്കാം: ഏഴിന് ഹെലി ടാക്സി സർവീസ് ആരംഭിക്കും; ഒരേ സമയം ആറ് പേർക്ക് സഞ്ചരിക്കാവുന്നതാണ് ഈ ഹെലി ടാക്സി

സ്വന്തം ലേഖകൻ

മൂന്നാർ: ഇനി കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് ഹെലികോപ്ടറിൽ പറക്കാം. നിങ്ങൾക്ക് ഇനി സമയം കളയാൻ ഇല്ലെങ്കിൽ പത്ത് മിനറ്റു കൊണ്ട് മൂന്നാറിന്റെ ആകാശ കാഴ്ചകൾ കണ്ട് മടങ്ങുകയും ചെയ്യാം. കൊച്ചിയിൽ നിന്നു മൂന്നാറിലേക്ക് ഹെലി ടാക്സി സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ ട്രയൽ റൺ നടത്തി. നാലു ട്രയൽ റണ്ണുകൾ കൂടി പൂർത്തിയാക്കിയ ശേഷം ഏഴിന് ഹെലി ടാക്സി സർവീസ് തുടങ്ങും.

 

 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ബോബി ചെമ്മണ്ണൂരിന്റെ എൻഹാൻസ് ഏവിയേഷൻ ഗ്രൂപ്പും സംയുക്തമായാണു ഹെലി ടാക്സി സർവീസ് ആരംഭിച്ചിരിക്കുന്നത്്. ട്രയൽ റണ്ണിൽ ആദ്യ അതിഥിയായി തലശ്ശേരി സ്വദേശി ഫഹദും ഭാര്യ സിജിനയും മൂന്നു മക്കളുമാണ് ഹാരിസൺ മലയാളം തേയില കമ്പനിയുടെ ലോക് ഹാർട്ട് മൈതാനിയിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ദുബായിൽ ഉദ്യോഗസ്ഥനാണു ഫഹദ്. ആദ്യമായാണ് ഇവർ മൂന്നാറിലെത്തുന്നത്. എസ്.രാജേന്ദ്രൻ എംഎൽഎ, ദേവികുളം സബ് കലക്ടർ എസ്.പ്രേം കൃഷ്ണൻ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുരേഷ് കുമാർ എന്നിവരും തോട്ടം തൊഴിലാളികളുടെ കുട്ടികളും ചേർന്ന് അതിഥികളെ വരവേറ്റു. ഇന്നലെ രാവിലെ 10 ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട ഹെലികോപ്റ്റർ 10.30 ന് ലോക് ഹാർട്ടിലെത്തി.

 

 

ഹെലി ടാക്സി സർവീസിലൂടെ കൊച്ചിയിൽ നിന്നു മൂന്നാറിലേക്കും തിരിച്ചും യാത്ര ചെയ്യാം. 9500 രൂപയാണു കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള നിരക്ക്. മൂന്നാറിലെ കാഴ്ചകളും കാണാം. ഒരേ സമയം ആറ് പേർക്ക് സഞ്ചരിക്കാവുന്നതാണ് ഈ ഹെലി ടാക്സി.

 

 

മൂന്നാർ ചുറ്റിക്കറങ്ങുന്നതിനു 10 മിനിറ്റിനു 3500 രൂപയാണ് ഈടാക്കുന്നത്. മൂന്നാറിലെത്തുന്ന സന്ദർശകർക്കും ഹെലി ടാക്സി സൗകര്യം പ്രയോജനപ്പെടുത്താം. തേക്കടി-ഇടുക്കി-മൂന്നാർകൊച്ചി റൂട്ടിലാണു സർവീസ് നടത്താൻ ആലോചിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ എത്തുന്ന മൂന്നാറിൽ ഹെലി ടാക്സി വൻ ഹിറ്റാകുമെന്ന് തന്നെയാണ് പ്രതീക്ഷ.