
തൃശൂർ: ഏഴരക്കോടിയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പു കേസിൽ കമ്പനി ഡയറക്ടർമാരിലൊരാൾ അറസ്റ്റിൽ.
മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ ബിജു മണികണ്ഠന്റെ ഭാര്യ ഗ്രീഷ്മയാണു ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കമ്പനി ആരംഭിച്ച കാലം മുതൽ ഡയറക്ടറും മുഖ്യനടത്തിപ്പുകാരിലൊരാളുമായിരുന്നു ഗ്രീഷ്മ.
തട്ടിപ്പു പുറത്തുവരികയും ബിജുവും മറ്റു പ്രതികളും അറസ്റ്റിലാകുകയും ചെയ്തതോടെ മുങ്ങി നടക്കുകയായിരുന്ന ഗ്രീഷ്മയെ ആലുവയിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹീവാൻ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.