നദികളിൽ ജലനിരപ്പ് ഉയരുന്നു; ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം; വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് സംസ്ഥാന ജലസേചന വകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പാണ് അലർട്ട് നൽകിയിരിക്കുന്നത്.

കാസർകോട് മൊ​ഗ്രാൽ (മധുർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ), എന്നീ നദികളിലാണ് അലർട്ട് നൽകിയിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ, അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പിലുണ്ട്. ‌‌

അതേസമയം, കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മുതൽ ജൂലൈ 26 വരെ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group