video
play-sharp-fill

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം  കനത്ത വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നല്‍കി. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂ‌ർ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

അതിനിടെ അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും പകല്‍ താപനിലയും സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന തോതിലാണ്. മുൻകരുതലിന്‍റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group