video
play-sharp-fill
ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; രണ്ട് സീറ്റ് ബൽറ്റിനുംകൂടി ശരാശരി 1000 രൂപ; കമ്പനികളുടെ പോക്കറ്റിലേക്ക് പോകുന്നത് 215 കോടി;  പൊടിപൊടിച്ച് ഹെവി സീറ്റ് ബെൽറ്റ് വ്യാപാരം

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; രണ്ട് സീറ്റ് ബൽറ്റിനുംകൂടി ശരാശരി 1000 രൂപ; കമ്പനികളുടെ പോക്കറ്റിലേക്ക് പോകുന്നത് 215 കോടി; പൊടിപൊടിച്ച് ഹെവി സീറ്റ് ബെൽറ്റ് വ്യാപാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാൻസ്പോ‌ർട്ട് ബസും ലോറിയും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെല്ലാം ഡ്രെവർക്കും മുൻ ക്യാബിനിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതോടെ കമ്പനികളുടെ പോക്കറ്റിലേക്ക് പോകുന്നത് കോടികൾ. രണ്ട് സീറ്റ് ബൽറ്റിനുംകൂടി ശരാശരി 1000 രൂപ കണക്കാക്കുമ്പോഴാണിത്. എ.ആർ.ഐ സർട്ടിഫിക്കേഷനുള്ള സീറ്റ് ബെൽറ്റ് വേണമെന്ന് സർക്കാർ നിർബന്ധിച്ചാൽ ഇത് 215 കോടിയുടെ കച്ചവടമാകും. അത്തരം ബെൽറ്റിന് 1000 മുതൽ 1500 രൂപ വരെയാണ് വില.

എ.ഐ ക്യാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കിത്തുടങ്ങിയശേഷം നടന്ന ആദ്യ അവലോകനയോഗത്തിലാണ് ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ തീരുമാനമെടുത്തത്. സെപ്തംബർ ഒന്നു മുതലാണ് ഇവയ്ക്ക് പിഴ ഈടാക്കുന്നത്. ബസുകൾക്കും ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്കും നിരവധി തവണ എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള പാതകളിലൂടെ കടന്നുപോകേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ദൃശ്യത്തിനും വെവ്വേറെ പിഴ ചുമത്തും. അതിനാൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ ഉടമകൾ നിർബന്ധിതരാവും. പുതിയ ബസുകളിൽ സീറ്റ് ബെൽറ്റ് ഉണ്ടാകുമെങ്കിലും സീറ്റ് കുഷ്യൻ വച്ച് പരിഷ്കരിക്കുമ്പോൾ ഇളക്കിമാറ്റാറാണ് പതിവ്.

സ്കൂൾ തുറക്കുന്നതിനു മുമ്പ് നടന്ന മോട്ടോർ വാഹന വകുപ്പിന്റെ യോഗങ്ങളിൽ ബസിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന കാര്യം ചർച്ചചെയ്തിരുന്നില്ല. എ.ഐ ക്യാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് വാഹനമോടിക്കുന്നവരിൽ നല്ലൊരു പങ്കും നിയമം പാലിച്ചതോടെ ഉദ്ദേശിച്ച പിഴ ലഭിക്കാതെയായി. അതുകൊണ്ടാണ് ഒരു പടികൂടി കടന്ന് ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങൾക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്.